കടുത്തുരുത്തി: ഞീഴൂര്‍ പഞ്ചായത്തിലെ കൃഷിസ്ഥലങ്ങളിലൂടെ മൈനര്‍ ഇറിഗേഷന്‍ നടപ്പിലാക്കുന്ന ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ നിര്‍മാണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ചെറിയാന് കെ. ജോസ് നിര്‍വഹിച്ചു. സഖറിയാസ് കുതിരവേലി അധ്യക്ഷത വഹിച്ചു.
ജയിംസ് ടി. ഉതുപ്പാന്, എം.കെ. രാധാകൃഷ്ണന്, പി.ടി. കുര്യന് എന്നിവര്‍ പ്രസംഗിച്ചു. ഈ പദ്ധതി നടപ്പാകുന്നതോടെ പ്രധാന കൃഷി സ്ഥലങ്ങളായ കാഞ്ഞിരക്കാട്, പാറശേരി, വാട്ടവത്ത്, ഞീഴൂര്‍ പാടശേഖരങ്ങള്‍ ഉള്‍പ്പെടെ 100 ഹെക്ടര്‍ സ്ഥലത്ത് കൃഷിക്ക് പ്രയോജനം ചെയ്യുമെന്ന് കരുതപ്പെടുന്നു.
കൂടാതെ ഈ പ്രദേശങ്ങളിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിനും പരിഹാരമാകും. പദ്ധതി നടപ്പിലാക്കുന്നതിന് 90 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിനാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്.